Map Graph

മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ

കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

കേരളത്തിൽ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ. തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1885 ജൂലൈ 22-ന് മദർ വെറോണിക്ക സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1889-ൽ മദ്രാസ് പ്രവിശ്യയിലെ ഭരണകൂടം ഇതിനെ ഒരു യൂറോപ്യൻ കോൺവെന്റ് സ്കൂളായി അംഗീകരിച്ചു. ആദ്യകാലത്ത് 'ദ മൗണ്ട് കാർമെൽ യൂറോപ്യൻ സ്കൂൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിക്കുശേഷം 'മൗണ്ട് കർമെൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ' എന്ന പേര് സ്വീകരിച്ചു.

Read article
പ്രമാണം:Mount_Carmel_Convent_AIGHS-Main_Gate_and_Chapel.jpgപ്രമാണം:India_Kerala_location_map.svg